അഞ്ചാലുംമൂട്: ജെ.സി.ഐ ക്വയിലോണിന്റെ ആഭിമുഖ്യത്തിൽ മഹോപാദ്ധ്യായ കാവിള ജി. ദാമോദരൻ അനുസ്മരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മെഡിക്കൽ ക്യാമ്പ് ഡോ. ഡി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. അനുസ്മരണ സമ്മേളനം ജെ.സി.ഐ ക്വയ്ലോൺ പ്രസിഡന്റ് അഷറഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് കായ ചികിത്സയിൽ എം.ഡി ഫസ്റ്റ് റാങ്കും ഗോൾഡ് മെഡലും നേടിയ ഡോ. എ.എസ്. അനൂപിനെ ജെ.സി.ഐ ക്വയിലോൺ, ശങ്കർ ഫാർമ, പി.ആർ.എം ഫാർമ, ഗാന്ധിഭവൻ എന്നിവയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡോ. ഡി. അനിൽകുമാർ നേതൃത്വം നൽകിയ ക്യാമ്പിൽ ഡോ. എ.എസ്. അനൂപ്, ഡോ. ദീപ അനീഷ്, ഡോ. രാജശ്രീ രാജൻ, ഡോ. വിവേക് അജിത്ത് എന്നിവർ പങ്കെടുത്തു. പുനലൂർ സോമരാജൻ നന്ദി പറഞ്ഞു.