പരവൂർ: കശുഅണ്ടി മേഖലയിലെ അഴിമതി അന്വേഷിക്കുക, അഴിമതിക്ക് കൂട്ട് നിന്ന മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുഴ റേഡിയോ പാർക്ക് ജംഗ്‌ഷനിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ഡപുരം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രപ്രസാദ്, പരവൂർ രമണൻ, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, തെക്കുംഭാഗം ഹാഷിം, ജയശങ്കർ, രഞ്ജിത്ത് പരവൂർ, മേടയിൽ സജീവ്, ആന്റണി, ദീപക്, അജിത്ത്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.