കൊല്ലം: കാവ്യകൗമുദിയുടെ 79-ാമത് പ്രതിമാസ പരിപാടി സാഹിത്യകാരൻ രാജൻ കൈലാസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആശാൻ കൃതികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി വീണപൂവ് ഖണ്ഠകാവ്യം കവയത്രി സുലോചന ശാസ്താംകോട്ട അവതരിപ്പിച്ചു. കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. അംബേദ്കർ നാഷണൺ ഹയർ എക്സലൻസ് അവാർഡ് ജേതാവ് കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരെ ചടങ്ങിൽ ആദരിച്ചു. എം.ജി.കെ. നായർ, വി. മഹേന്ദ്രൻ നായർ, ബോബൻ നല്ലില, പാമ്പുറം അരവിന്ദ്, ജയപ്രകാശ് വടശ്ശേരിക്കര എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കവിയരങ്ങ് വിജയൻ കെ. നീരജം ഉദ്ഘാടനം ചെയ്തു. മാമ്പുള്ളി ജി.ആർ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. 50 ഓളം കവികൾ കവിതകൾ ആലപിച്ചു.