തഴവ: 'വായിച്ച് വളരുക - ചിന്തിച്ച് വിവേകം നേടുക" എന്ന സന്ദേശം മലയാളികൾക്ക് നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി. എൻ. പണിക്കരുടെ അനുസ്മരണത്തോടനുബന്ധിച്ച് തഴവ കുതിരപ്പന്തി ഗവ. എൽ.പി.എസിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിൽ നടന്ന പി. എൻ. പണിക്കർ അനുസ്മരണ വാരാചരണ സമാപന സമ്മേളനവും കഥാ -കവിതാ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും കഥാകൃത്ത് ലക്ഷ്മണൻ മാധവ് നിർവഹിച്ചു.
എസ് .എം.സി ചെയർമാൻ എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സംരക്ഷണ സമിതി കൺവീനർ സലിം അമ്പിത്തറ , മുൻ പ്രഥമാദ്ധ്യാപിക കെ. രമണി, എസ്.എം.സി വൈസ് ചെയർമാൻ ദീപക്, എസ്.എം.സി അംഗം ഗോപാലകൃഷ്ണൻ, സംരക്ഷണ സമിതി അംഗം ആർ. ഗോപകുമാർ അരമന, അദ്ധ്യാപകരായ അശ്വതി, അനിതമോൾ, ചിത്ര, കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക എസ്. സബീന സ്വാഗതവും സ്വാഗതസംഘം കൺവീനർ അമലാഖാദർ നന്ദിയും പറഞ്ഞു.