navas
വൈസ് മെൻ ജില്ലാ കൺവെൻഷൻ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: വൈസ് മെൻ ജില്ലാ 7ന്റെ കൺവെൻഷൻ ഭരണിക്കാവ് പണിക്കത്ത് ഓഡിറ്റോറിയത്തിൽ ആർ. രാമചന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന രംഗത്ത് വൈസ് മെൻ പ്രസ്ഥാനങ്ങളുടെ സംഭാവനകൾ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ അനിൽ കാരക്കാട് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ ഏരിയാ അസിസ്റ്റന്റ് സെക്രട്ടറി വഴുതനത്ത് ബാലചന്ദ്രൻ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. റീജീയണൽ ഡയറക്ടർ അജിത് ബാബു പുതിയ ഭാരവാഹികളുടെ സ്ഥാനോരോഹണം നടത്തി. പുതിയ ഡിസ്ട്രിക്ട് ഗവർണറായി ആർ. ചെല്ലപ്പൻ പിള്ളയും ഡിസ്ട്രിക്ട് സെക്രട്ടറിയായി അഡ്വ. പി.എസ്. വിജയകുമാറും ട്രഷററായി എം. ചന്ദ്രൻ പിള്ളയും സ്ഥാനമേറ്റു. ആർ. അജിത് കുമാർ, സൂസി മാത്യു, ജോർജ് പണിക്കർ, പ്രൊഫ. സി. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.