കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയിലെ കോൺഗ്രസ് നേതാവായിരുന്ന എം.എ. ലത്തീഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുളത്തൂപ്പുഴയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ കുളത്തൂപ്പുഴ ടൗണിൽ പുഷ്പ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കൂവക്കാട് ആർ.പി.എൽ കോളനിക്ക് സമീപം എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പാർട്ടി ഓഫീസിന് എം.എ. ലത്തീഫിന്റെ പേരുനൽകി നാടിന് സമർപ്പിച്ചു. കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റ് പ്ലാവിള ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ മധു, ഏരൂർ സുഭാഷ്, ഭാരതീപുരം ശശി, ഷാനവാസ് ഖാൻ, എസ്.ഇ. സഞ്ജയ്ഖാൻ,തെന്മല ശശിധരൻ, സൈമൺ അലക്സ്, സഞ്ജു ബുഖാരി, കരിക്കത്തിൽ പ്രസേനൻ, കുളത്തൂപ്പുഴ സലീം ,സാബു എബ്രഹാം, സണ്ണി, ഗോപാൽ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു.