പത്തനാപുരം: പുനലൂർ അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് (അക്മാസ്) കോളേജിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
എക്സൈസ് വകുപ്പ് രൂപം നൽകിയ വിമുക്തി മിഷൻ പത്തനാപുരം റേഞ്ച് ഓഫീസും അക്മാസ് കോളേജ് ആന്റി നാർക്കോട്ടിക് സെല്ലുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ച പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ നടന്നു.
പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായർ അദ്ധ്യക്ഷത വഹിച്ച യോഗം പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസർ ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, അശ്വന്ത്, സിവിൽ എക്‌സൈസ് ഓഫീസർ എം. മനു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രോഹിണി, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ തേജസ് എസ്. നമ്പൂതിരി, ഹെൽത്ത് ക്ലബ് കൺവീനർ ധനേഷ് തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ് കാഷ് അവാർഡുകൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. മൃദുല നായർ മോട്ടിവേഷണൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.