kollam
കൊല്ലം ഡയറ്റ് നടപ്പാക്കുന്ന ആയുഷ് പദ്ധതിയുടെ ഉദ്‌ഘാടനവും ലഹരി വിരുദ്ധ ദിനാചരണവും ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ഡയറ്റ് നടപ്പാക്കുന്ന ആയുഷ് പദ്ധതിയുടെ ഉദ്‌ഘാടനവും ലഹരി വിരുദ്ധ ദിനാചരണവും ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ ബി. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ഡി.ഡി.ഇ ടി. ഷീല മുഖ്യപ്രഭാക്ഷണം നടത്തി. കൊല്ലം ഡയറ്റിലെ ഇ. സാജി, ഡോ. മനോജ്, ഡോ. കെ. സന്തോഷ് കുമാർ,വി.പി. മിനി, എൻ. രാജി എന്നിവർ വിവിധ വിഷയങ്ങൾ വിശദീകരിച്ചു. ബോയ്സ് എച്ച്.എസ്.എസിലെ പ്രിൻസിപ്പൽമാരായ പി.എച്ച്. പ്രതിഭ, പി.എസ്. അസിദകുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ബി. ലീലാകൃഷ്ണൻ നായർ സ്വാഗതവും ബോയ്സ് എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റർ എച്ച്. നൗഷാദ് നന്ദിയും പറഞ്ഞു. വിഷ്ണു കല്ലറ മാജിക് ഷോ നടത്തി. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് ക്ലാസെടുത്തു. തുടർന്ന് ജനമൈത്രി പൊലീസിന്റെ ലഹരി വിരുദ്ധ നാടകം 'പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ' അരങ്ങേറി.