ithikkara
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാലകൾക്ക് നൽകുന്ന ഫർണിച്ചറുകളുടെ വിതരണം പ്രസിഡന്റ് എസ്‌. ലൈല നിർവഹിക്കുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് അലമാര, മേശ, കസേരകൾ തുടങ്ങിയവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്‌. ലൈല ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയശ്രീ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ശ്രീജ ഹരീഷ്, മൈലക്കാട് സുനിൽ, ഡി. ഗിരികുമാർ, ആശദേവി, ജയലക്ഷ്‌മി, സിന്ധു അനി എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ശരത്ചന്ദ്രകുറുപ്പ് നന്ദി പറഞ്ഞു.