മയ്യനാട്: വിശ്വഭാരതി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികത്തോടനുബന്ധിച്ച് തുടങ്ങുന്ന സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിന്റെയും സ്പോക്കൺ ഇംഗ്ലീഷ് സെന്ററിന്റെയും ഉദ്‌ഘാടനം മയ്യനാട് എൽ.ആർ.സിയിൽ നടന്ന ചടങ്ങിൽ മയ്യനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി. ബാലചന്ദ്രൻ നിർവഹിച്ചു. മുഖത്തല ബ്ലോക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് കെ. അബ്ദുൽ റഷീദ് മുഖ്യപ്രഭാക്ഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് പരവൂർ സാജു, ഗോപിനാഥ് സെക്രട്ടറി മണിലാൽ, ചീഫ് കോ ഓർഡിനേറ്റർ മുരളി രാഘവ്, വൈസ് പ്രസിഡന്റ് ഷൈലജാ കുമാരി, ലീഗൽ അഡ്വൈസർ രാജീവ് കെ. രാജ് എന്നിവർ സംസാരിച്ചു.