kunnathoor
കെ.എസ്.യു കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.പി സജിത് ലാൽ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്യുന്നു.

കുന്നത്തൂർ: കെ.എസ്.യു കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സജിത് ലാൽ അനുസ്മരണം നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷമീർ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ഒാർഡിനേറ്റർ അൻവർ പാറപ്പുറം, അലൻ, ഷാഹിർ, അജ്മൽഷാ, അനന്തു മുരളി, അഭിരാം, രാഹുൽ, അമൽ സൂര്യ, കണ്ണൻ എന്നിവർ സംസാരിച്ചു.