കുന്നത്തൂർ:സി.പി.ഐ മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ബി.കെ.എം.യു ദേശീയ കമ്മിറ്റി അംഗവുമായ ശൂരനാട് വടക്ക് ഇടപ്പനയം രാജ്ഭവനിൽ വി.ദിവാകരൻ (67) നിര്യാതനായി.
1979ലും 1995ലും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1995 മുതൽ 2000വരെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.1980ലാണ് സി.പി.എമ്മിൽ നിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്നത്.
2000ലും 2005ലും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമായി ശൂരനാട് വടക്ക് ഡിവിഷനിൽ നിന്നും തിഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.ശൂരനാട് ഗ്രാമോദ്ധാരണ സഹകരണ സംഘം ഭരണ സമിതിയംഗം,കാർഷിക സർവകലാശാലാ സിൻഡിക്കേറ്റ് അംഗം എന്ന നിലയിലും പ്രവർത്തിച്ചു. കുറച്ച് നാളുകളായി കിടപ്പിലായിരുന്നു. സത്യഭാമയാണ് ഭാര്യ.വിനയ് രാജ്, വിനീത് രാജ് എന്നിവർ മക്കളാണ്.