പടിഞ്ഞാറെ കൊല്ലം: കന്നിമേൽ ചേരി ഒഴുക്കുതോട് പ്രസാദ് ഭവനിൽ പി. ശിവപ്രസാദ് (71) നിര്യാതനായി. അടിയന്തരാവസ്ഥകാലത്ത് സി.പി.എം. തലവൂർ ലോക്കൽ സെക്രട്ടറിയായിരിക്കെ അറസ്റ്റിലായി. പൊലീസിന്റെ ഭീകരമർദ്ദനത്തിനിരയായി ആറ് മാസത്തോളം ജയിൽവാസം അനുഭവിച്ചു. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, അടിയന്തരാവസ്ഥ തടവുകാരുടെ സംഘടനയായ ഇ.വി.പി.എഫിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി. മക്കൾ: പ്രശാന്ത് (സി.പി.എം. എ.കെ.ജി ബ്രാഞ്ച് സെക്രട്ടറി, അഡ്വക്കേറ്റ് ക്ലാർക്ക് കൊല്ലം), നിശാന്ത്, സുശാന്ത്, ശാന്തിനി. സഞ്ചയനം 1ന് രാവിലെ 8ന്.