പാരിപ്പള്ളി: പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പാരിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പകർച്ചവ്യാധി ബോധവത്കരണം നടത്തി. കേഡറ്റുകൾ അമ്പതോളം വീടുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. പാരിപ്പള്ളി സി.ഐ സുധീറും അദ്ധ്യാപകരും നേതൃത്വം നൽകി.
കൊതുകിന്റെ ഉറവിട നശീകരണം, ലഘുലേഖ വിതരണം എന്നിവയും നടന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അംബികാ കുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഒാഫീസർ സുരേഷ്‌കുമാർ ശുചീകരണ പ്രവർത്തനത്തിന്റെ ആവശ്യകതയെ കുറിച്ച് കേഡറ്റുകൾക്ക് ബോധവത്കരണ ക്ളാസ് നടത്തി. സീനിയർ എച്ച്.ഐ സുജലാദേവി, സി.പി.ഒമാരായ സുഭാഷ് ബാബു, ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.