paravur
ദേവകിഅമ്മയെ വേളമാനൂർ സ്നേഹാശ്രമം ഭാരവാഹികൾ സ്വീകരിക്കുന്നു

പരവൂർ : ഒറ്റപ്പെട്ട ജീവിതം നയിച്ച ദേവകിഅമ്മയെ വേളമാനൂരിലെ ഗാന്ധി ഭവൻ ഏറ്റെടുത്തു. രണ്ട് ആൺ മക്കളും മരിച്ചതോടെയാണ് കുളത്തൂർക്കോണം ചന്ദ്രവിലാസത്തിൽ ദേവകി അമ്മ ഒറ്റപ്പെട്ടത്. സ്നേഹാശ്രമത്തിൽ ലോകലഹരി വിരുദ്ധദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ ബി. പ്രേമാനന്ദ്, വൈസ് ചെയർമാൻ രാമചന്ദ്രൻ പിള്ള, രക്ഷാധികാരി മുഹമ്മദ് ഹുസൈൻ എന്നിവർ ചേർന്നാണ് ദേവകി അമ്മയെ സ്നേഹാശ്രമത്തിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, സെക്രട്ടറി പദ്മാലയം രാധാകൃഷ്ണൻ, സമിതി അംഗങ്ങളായ പാരിപ്പളളി കബീർ, ആലപ്പാട്ട് ശശി, റുവൽ സിംഗ്, സുനിൽകുമാർ, രാജേന്ദ്രകുമാർ, കെ. രാമചന്ദ്രൻ പിള്ള, പി.ആർ. ഷിബു റാവുത്തർ, കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം ജ്യോതി, ജി. രാമചന്ദ്രൻ പിള്ള, ആർ.ഡി. ലാൽ, എസ്. അജയകുമാർ, കെ.എം. രാജേന്ദ്രകുമാർ, ജയശ്രീ, ബാബു എന്നിവർ സംസാരിച്ചു.