പരവൂർ : അടിയന്തരാവസ്ഥ വിരുദ്ധദിനവും പ്രതിഷേധ യോഗവും പരവൂരിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ് ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ. സേതുമാധവൻ, കെ.പി. കുറുപ്പ്, എസ്. ശ്രീലാൽ, എ. സഫറുള്ള, കെ.എസ്. ബിനു എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് സതീഷ് കുമാറിനെ യൂത്ത് കോൺഗ്രസുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് എം. ഹരികൃഷ്ണൻ, ജെസിൻ കുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.