കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സ്കൂൾ ഓഡിറ്രോറിയത്തിൽ ഹെഡ്മിസ്ട്രസ് എൽ. ക്ലാരറ്റ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ വിജിലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് വിനീത് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസർ സനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ, എസ്.പി.സി ഓഫീസർ ശ്രീലത എന്നിവർ നേതൃത്വം നൽകി. എൻ.സി.സി, എസ്.പി.സി കുട്ടികൾ ലഹരി വിരുദ്ധ റാലി നടത്തി.