അഞ്ചൽ: ലോക ലഹരിവിരുദ്ധദിനാചരണം വിവിധ പരിപാടികളോടെ ശബരിഗിരി സ്കൂളിൽ നടത്തി. സ്കൂൾ അംസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എൻ.സി.സി എയർവിംഗ് കേഡറ്റുകളുടെ നേതൃത്വത്തിൽ അഞ്ചലിൽ റാലി സംഘടിപ്പിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ എസ്.വി. മാലിനി , എൻ.സി.സി ഓഫീസർ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.