ഓയൂർ: ചെറിയ വെളിനല്ലൂർ ഗവ. എൽ.പി സ്കൂളിന്റെയും റോഡുവിള ഇ.കെ. നായനാർ സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനവാര സമാപന സമ്മേളനവും സെമിനാറും പഞ്ചായത്തംഗം ബി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുസ്തക പ്രദർനം, പുസ്തകത്തൊട്ടിൽ ഉദ്ഘാടനം, പോസ്റ്റർ രചനാ മത്സരം, വായനാദിന ക്വിസ് മത്സരം, തുടർവായനാ വിഷയത്തിൽ സെമിനാർ എന്നിവ നടത്തി. എച്ച്.എം ഡി. ചന്ദ്രമോഹനൻ പിള്ള, ഓയൂർ സുൽഫി, ഗ്രന്ഥശാലാ പ്രസിഡന്റ് എ. മജീദ്, റിട്ട. ഡി.ഡി ബി. രവീന്ദ്രൻ, ഓയൂർ ലയൺസ് ക്ലബ് പ്രസിഡന്റ് എസ്. നാസിമുദ്ദീൻ, ഡോ. എ. വാഹിദ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ. സുധീർ സ്വാഗതവും ലൈബ്രേറിയൻ ഒ.എം. മനോജ് നന്ദിയും പറഞ്ഞു.