എഴുകോൺ: സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോണിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ. സത്യശീലൻ, വി. രാധാകൃഷ്ണൻ, ബി. സനൽകുമാർ എന്നിവർ സംസാരിച്ചു. ജെ. രാമാനുജൻ സ്വാഗതവും കെ. ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.