ഓയൂർ: മൈലോട് ജനശക്തി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൈലോട് ടി. ഇ. എം. വി എച്ച്.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടന്ന പഠനോപകരണ - ചികിത്സാ ധനസഹായ വിതരണം ചാത്തന്നൂർ പോളിക്ളിനിക് കണ്ണാശുപത്രി എം.ഡി എസ്. സുരേഷ് കുമാർ നിർവഹിച്ചു. പ്രസിഡന്റ് വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. എസ്. ലാൽജി, ബി. രമാദേവി, ഡി. ഉഷ എന്നിവർ സംസാരിച്ചു.