block
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായി നിർമ്മിച്ച സാനിട്ടറി കോംപ്ലക്സുകൾ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായി നിർമ്മിച്ച സാനിട്ടറി കോംപ്ലക്‌സുകളുടെ സമർപ്പണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് നിർവഹിച്ചു.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 സ്കൂളുകൾക്ക് 39 ലക്ഷം രൂപ ചെലവിലാണ് ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമ്മിച്ചത്. ഓച്ചിറ ഞക്കനാൽ എസ്.പി.എം.യു.പി സ്കൂളിൽ നടന്നചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അൻസാർ എ. മലബാർ, ബിജു പാഞ്ചജന്യം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. അജയകുമാർ, എസ്.എം.സി ചെയർമാൻ മുഹമ്മദ് ഷെഫീർ, ഹെഡ്മിസ്ട്രസ് പാർവതി, രത്നകുമാർ എന്നിവർ സംസാരിച്ചു.