കൊല്ലം : ജില്ലാ സഹകരണ ബാങ്കിന്റെ ജിലയിലെ ആദ്യ എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രി കാമ്പസിലെ എൻ.എസ് സേവനകേന്ദ്രത്തിൽ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാറും ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ എ.എസ്. ഷീബാബീവി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. ആശുപത്രി ഭരണസമിതിയംഗങ്ങളായ അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, സെക്രട്ടറി ഇൻ-ചാർജ് പി. ഷിബു, ജില്ലാ പഞ്ചായത്ത് അംഗം എ. ഫത്തഹുദ്ദീൻ, സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗം സി. ജയലാൽ , പു.ക.സ ജില്ലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ബാങ്ക് ജനറൽ മാനേജർ സി. സുനിൽ ചന്ദ്രൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു.