ഓച്ചിറ: കേരള സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റേയും ഓച്ചിറ വിദ്യാജ്യോതി സെൻട്രൽ സ്കൂളിന്റേയും ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ സെമിനാറും വൃക്ഷതൈ വിതരണവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഓച്ചിറ എസ്.എെ രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ട്രാഫിക്, ലഹരിവിരുദ്ധ ബോധവത്കരണവും വൃക്ഷതൈ വിതരണവും നടന്നു. സ്കൂൾ ചെയർമാൻ കെ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാമനാഥൻ, കെ. ഓമനകുട്ടൻ, സോമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.