ഓയൂർ: വെളിയം കൃഷിഭവനിൽ സുഗന്ധവിള വിസ്തൃതി വ്യാപന പദ്ധതി പ്രകാരം നടന്ന കുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ നിർവഹിച്ചു. സ്നേഹ എസ്. മോഹൻ, കൃഷി അസിസ്റ്റന്റുമാരായ ജി. അജയകുമാർ, വി.എസ്. വിപിൻ, റീന രാജു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷ, കരം അടച്ച രസീത്, പാസ് ബുക്കിന്റെ പകർപ്പ് എന്നിവയുമായി കൃഷി ഭവനിൽ എത്തണെമന്ന് കൃഷി ഓഫീസർ അറിയിച്ചു.