schoo
വാളക്കോട് എൻ.എസ്.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെ.കൃഷ്ണകുമാർ അനുസ്മരണ യോഗത്തിൽ സ്കൂൾ മുഖ്യരക്ഷാധികാരി കെ. മുരളീധരൻ പ്രഭാഷണം നടത്തുന്നു

പുനലൂർ: ഏവർക്കും മാതൃകയായ അദ്ധ്യാപകനായിരുന്നു കെ. കൃഷ്ണകുമാറെന്ന്

വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ രക്ഷാധികാരിയും എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാനുമായ കെ. മുരളീധരൻ. സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ച കൃഷ്ണകുമാറിനെ അനുസ്മരിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ.

നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സ്കൂൾ മാനേജർ കെ. സുകുമാരൻ, നഗരസഭ കൗൺസിലർമാരായ സ‌ഞ്ജു ബുഖാരി, പ്രസന്ന, താജുന്നീസ, പുനലൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എസ്. രാജേന്ദ്രൻനായർ, എസ്.എൻ.ഡി.പി യോഗം വാളക്കോട് ശാഖാ സെക്രട്ടറി സുരേഷ്‌കുമാർ ബാബു, സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി എസ്. രാഘവൻ, പി.ടി.എ പ്രസിഡന്റ് ഡി. സതീശൻ, സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത്, അദ്ധ്യാപകൻ അനിൽ തുടങ്ങിയവർ സംസാരിച്ചു.