പത്തനാപുരം: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ ചില്ലുകൾ സാമൂഹ്യവിരുദ്ധർ എറിഞ്ഞുതകർത്തു. ചേകം ശ്രീശൈലത്തിൽ സുദർശനന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ചില്ലാണ് കഴിഞ്ഞ രാത്രിയിൽ തകർത്തത്.ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എറിഞ്ഞകല്ല് വാഹനത്തിൽ നിന്ന് കണ്ടെടുത്തു. പത്തനാപുരം പൊലീസിൽ പരാതി നല്കി. സമീപ വീടുകളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പിറവന്തൂർ പഞ്ചായത്തിൽ ചേകം, വാഴത്തോപ്പ്, കമുകും ചേരി, കിഴക്കേഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യവും മോഷണവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.