കൊല്ലം: വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽ നിന്ന് രണ്ട് ലക്ഷത്തിന്റെ കാമറ മോഷ്ടിച്ചയാൾ മൂന്ന് മാസത്തിന് ശേഷം പിടിയിൽ. പെരുമ്പുളിക്കൽ സ്വദേശി രമേശിനെയാണ് (33) അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപ് പുനലൂർ വെട്ടിത്തിട്ട അപ്സര ഓഡിറ്റോറിയത്തിൽ നിന്ന് അലിമുക്ക് സ്വദേശി പ്രവീണിന്റെ വിവാഹം കവർ ചെയ്യാനെത്തിയവരുടെ കാമറയാണ്ഇയാൾ മോഷ്ടിച്ചത്.
സൗണ്ട് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാനെത്തിയതായിരുന്നു രമേശ്. വിവാഹത്തിന് ശേഷം സൗണ്ട് സിസ്റ്റത്തിന്റെ ഉപകരണങ്ങൾ എടുക്കുന്ന കൂട്ടത്തിൽ അവിടെയിരുന്ന കാമറയും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. രമേശിന്റെ പക്കൽ നിന്നും കാമറയും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി. നേരത്തെ രമേശിനെതിരെ ചെങ്ങന്നൂർ, അടൂർ സ്റ്റേഷനുകളിൽ അടിപിടിക്കേസുകളുമുണ്ട്.