കൊട്ടിയം: സഹകരണ ബാങ്കുകൾ സി.പി.എം ധൂർത്തിനായി ഉപയോഗിക്കുകയാണെന്നും കുടിശികക്കാരുടെ വിവരം പുറത്തുവിടാൻ തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്ക് അധികൃതർ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കുടിശിക വരുത്തിയവരുടെ വിവരം പുറത്തുവിട്ടാൽ ഭൂരിഭാഗവും സി.പി.എമ്മുകാരായിരിക്കുമെന്നും ഇവർക്ക് ജപ്തി നോട്ടീസ് പോയിട്ട് ഡിമാൻഡ് നോട്ടീസ് പോലും ഇടതുമുന്നണി ഭരിക്കുന്ന ബാങ്കുകൾ അയക്കാറില്ലെന്നും അവർ പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസം പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണൻ, കെ.ആർ.വി. സഹജൻ, നാസിമുദീൻ ലബ്ബ, എ.എൽ. നിസാമുദീൻ, പള്ളിമൺ സന്തോഷ്, വിജയൻ, ആസാദ്, കുളപ്പാടം ഫൈസൽ, മുഖത്തല ഗോപിനാഥൻ, ഷെഫീക്ക് ചെന്താപ്പൂര്, കുളപ്പാടം സജീവ്, ലാലാ ആറാട്ടുവിള, പ്രവീൺരാജ്, കൗഷിക്ക് ,കണ്ണനല്ലൂർ സമദ് തുടങ്ങിയവർ സംസാരിച്ചു.