കുന്നത്തൂർ: സംസ്ഥാന സർക്കാർ കൃഷി വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ശാസ്താംകോട്ട പഞ്ചായത്തുതല ഉദ്ഘാടനം ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഗിരിജ, ആർ. കൃഷ്ണകുമാർ, കൃഷി ഓഫീസർ അരുൺ സുഗതൻ, ജയചന്ദ്രൻ, ജയ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.