peedanam
സുജിത്

ഓയൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. വെളിയം മാലയിൽ കോളനിയിൽ സുജിത് ഭവനിൽ സുജിതിനെയാണ് (23) പൂയപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തത്. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം,

പെൺകുട്ടിയെ വശീകരിച്ച് ചാത്തന്നൂരിലുളള ബന്ധുവീട്ടിൽ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ചിത്രം മോർഫ് ചെയ്ത് ഇന്റർനെ​റ്റിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചാത്തന്നൂരിലെ ബന്ധുവീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രൻ, എസ്.ഐ രാജേഷ്, എ.എസ്.ഐ സതീഷ്‌കുമാർ, എസ്.സി.പി.ഒ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.