പുത്തൂർ : കനാലിൽ വീണ് പരിക്കേറ്റ കുളക്കട ഗ്രാമ പഞ്ചായത്തംഗം മലപ്പാറ പനംകുന്നിൽ വീട്ടിൽ പി.ആർ. ഗോപി (59, റിട്ട. എ.എസ്.ഐ) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു വീടിനടുത്തുള്ള കനാൽ കലുങ്കിൽ നിന്നു താഴേക്ക് വീണത്. തിരച്ചിൽ നടത്തി കണ്ടെത്തി അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യു.ഡി.എഫ്. വാർഡംഗമാണ്. മൃതദേഹം ഇന്ന് 11ന് കൊട്ടാരക്കര കോൺഗ്രസ് ഭവനിലും ഒന്നിന് കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിലും പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: തങ്കമ്മ മക്കൾ : ദീപ, ദിവ്യ, ദിലീപ്. മരുമകൻ: പ്രസാദ്.