sudheer-72

കൊല്ലം: അഭിഭാഷകനെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവനാട് വള്ളിക്കീഴ് കൃഷ്ണപ്രിയയിൽ കെ. സുധീർ ചന്ദ്രബാബുവാണ് (72) മരിച്ചത്.

കളക്ടറേറ്റിന് സമീപത്തെ ഓഫീസ് മുറിയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാകാം കാരണമെന്ന് കരുതുന്നു. തേവലക്കര കോയിവിള വയലുവീട്ടിൽ കുടുംബാംഗമാണ്. എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ ആദ്യകാല സെക്രട്ടറിയും സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ്, ഗേൾസ് എച്ച്.എസ്.എസ് എന്നിവയുടെ മുൻ മാനേജരാണ്.

ഭാര്യ: പരേതയായ സാവിത്രിപിള്ള, മക്കൾ: ജയശങ്കർ (ഓസ്ട്രേലിയ), ഡോ. ജയകൃഷ്ണൻ (സ്മൈൽ ദന്തൽ ക്ലിനിക്, കളക്ടറേറ്റിന് സമീപം), മരുമക്കൾ: സിസി രാജൻ (ഓസ്ട്രേലിയ), ഡോ. പ്രിയ ജയകൃഷ്ണൻ. സംസ്കാരം നാളെ (ഞായർ)11ന് മുളങ്കാടകം ശ്മശാനത്തിൽ.