c
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​യൂ​ണി​യ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശാ​ഖാ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മ്മേ​ള​നം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​എ.​ ​സോ​മ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​യൂ​ണി​യ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ശാ​ഖാ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മ്മേ​ള​നം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​എ.​ ​സോ​മ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികൾ സമുദായ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ പ്രശ്നങ്ങളിൽക്കൂടി ഇടപെടണമെന്ന് എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ. സോമരാജൻ പറഞ്ഞു. യൂണിയന്റെ പരിധിയിൽ വരുന്ന ശാഖാ ഭാരവാഹികളുടെയും മൈക്രോഫിനാൻസ് ഗ്രൂപ്പുകളുടെയും വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെയും സംയുക്ത യോഗം കരുനാഗപ്പള്ളി യൂണിയൻ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹം നേരിടുന്ന പൊതു വിഷയങ്ങളിൽ ഇടപെടാൻ സമുദായ നേതാക്കൾ എന്ന നിലയിൽ ശാഖാ ഭാരവാഹികൾക്ക് ഉത്തരവാദിത്തമുണ്ട്. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിൽ വരെ പ്രചരിപ്പിച്ചാൽ ഇന്ന് സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിയന്റെ നേതൃത്വത്തിൽ ദിവ്യ പ്രബോധനവും ധ്യാനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കെ.ആർ. വിദ്യാധരൻ, യൂണിയൻ കൗൺസിലർമാരായ കള്ളേത്ത് ഗോപി, എം. ചന്ദ്രൻ, എല്ലയ്യത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, കളരിയ്ക്കൽ സലിംകുമാർ, ബി. കമലൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ടി.ഡി. ശരത്ചന്ദ്രൻ, നീലികുളം സിബു, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, സ്മിത, പുഷ്പലത എന്നിവർ സംസാരിച്ചു.