navas
മൈനാഗപ്പള്ളി കൃഷി ഭവനിൽ കാർഷികോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക കർമ്മ സേനയുടെ കാർഷികയന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനവും പച്ചക്കറിവിത്ത് വിതരണവും കാർഷികോപകരണ വിതരണവും നടത്തി. മൈനാഗപ്പള്ളി കൃഷി ഭവനിൽ നടന്ന പരിപാടി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണ കുമാരി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വൈദ്യൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷാജഹാൻ, കൃഷി ഓഫീസർ സ്മിത തുടങ്ങിയവർ പങ്കെടുത്തു.