cong
കോൺഗ്രസ് കൊട്ടിയം ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് നടന്ന പ്രതിഷേധ പ്രകടനം

കൊട്ടിയം: ആശുപത്രി കച്ചവടത്തിൽ ആരോപണ വിധേയനായ ചാത്തന്നൂർ എം.എൽ.എ ജയലാലിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കൊട്ടിയം ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.സി.സി അംഗം സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സാജൻ, മൈലക്കാട് സുനിൽ, ഷാനവാസ്‌, തോമസ് കളരിക്കൽ, റോയ്‌സോൺ, സാജുദാസ്, ഷറഫ്, പദ്മജ, റാണി വിജയലക്ഷ്മി, ബിജുഖാൻ, സിസിലി സ്റ്റീഫൻ, സലിം, സുനിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.