കൊല്ലം: സി.എം.പി പ്രവർത്തകനായിരുന്ന പ്രവീൺദാസിന്റെ 16-ാം രക്തസാക്ഷി ദിനാചരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. സി.പി.എമ്മിന്റെ കൊലക്കത്തിക്കാണ് പ്രവീൺദാസ് ഇരയായതെന്നും അക്രമം തുടർന്നാൽ ബംഗാളും ത്രിപുരയും കേരളത്തിൽ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അയൂബ് ഖാൻ, സി. ബാലചന്ദ്രൻ, സന്തോഷ് രാജേന്ദ്രൻ, ശ്രീലത തുടങ്ങിയവർ സംസാരിച്ചു.