bus
ഏരൂരിൽ അപകടത്തിൽപെട്ട ട്രാൻസ്‌പോർട്ട് ബസും കാറും

കുളത്തൂപ്പുഴ: ഏരൂർ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പോത്തൻകോട് മോഹനപുരം ബിസ്മി മൻസിലിൽ ഷാജഹാൻ (54 ),ബന്ധു സൗമ്യ (28 )എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴയിൽ നിന്ന് അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്ന് വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.