krishi
തൊടിയൂർ പഞ്ചായത്തിലെ കർഷകസഭകളുടെയും ഞാറ്റുവേലച്ചന്തകളുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ നിർവഹിക്കുന്നു

തൊടിയൂർ: കൃഷിഭവന്റെയും കൃഷി വകുപ്പിന്റെയും സേവനങ്ങൾ ഏറ്റവും താഴേത്തട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തൊടിയൂർ പഞ്ചായത്തിലെ 23 വാർഡുകളിലും കർഷകഗ്രാമ സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ 20-ാം വാർഡിൽ നിർവഹിച്ചു. വാർഡ് അംഗം ആർ. രോഹിണി അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിന്ദു സ്വാഗതം പറഞ്ഞു. ജൂലായ് 15 വരെയുള്ളതീയതികളിൽ കർഷകഗ്രാമ സഭ ചേരും.