photo
കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കൊല്ലം ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായക പങ്ക് വഹിക്കുന്നത് സഹകരണ ബാങ്കുകളാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രതിനിധി സമ്മേളനം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊള്ളപ്പലിശക്കാരുടെ കൈകളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നത് സഹകരണ ബാങ്കുകളാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷ സഹകരണ ബാങ്കുകളിലാണെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ. അജയകുമാർ, അഡ്വ. എം.എ. ആസാദ്, മധു ചെമ്പകത്തിൽ, വി. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. രാവിലെ സംഘടിപ്പിച്ച സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബി. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ രാമചന്ദ്രൻ, കോലക്ക് വേണുഗോപാൽ, എ.ആർ. മോഹൻബാബു, വത്സമ്മ, പുതുക്കാട്ട് ശ്രീകുമാർ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.