photo
പുത്തൂർ പാങ്ങോട് എസ്.എൻ.ആയൂർവേദ മെഡിക്കൽ കോളേജിലെ പത്താം ബാച്ച് ബി.എ.എം.എസ് ബിരുദം ഏറ്റുവാങ്ങിയവർ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ്, ആരോഗ്യ സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.എ.നളിനാക്ഷൻ, പ്രിൻസിപ്പൽ ഡോ.എൻ.എസ്.അജയഘോഷ്, എസ്.എൻ.ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, ഡോ.ബിനി ഉപേന്ദ്രൻ, ഡോ.കെ.വി.പ്രദീപ് എന്നിവർക്കൊപ്പം

കൊല്ലം: പുത്തൂർ പാങ്ങോട് എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എ.എം.എസ് പത്താം ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹെൽത്ത് കെയ‌ർ സൊസൈറ്റി സെക്രട്ടറി എം.എൽ. അനിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആരോഗ്യ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ 47 വിദ്യാർത്ഥികൾക്ക് ബിരുദദാനം നടത്തി. പ്രിൻസിപ്പൽ ഡോ. എൻ.എസ്. അജയഘോഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. ബിനി ഉപേന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. കെ.വി. പ്രദീപ്, കോളേജ് യൂണിയൻ ചെയർമാൻ വൈശാഖ് ആർ. നായർ, ഡോ. എം.എസ്. ഹരികൃഷ്ണൻ, ഡോ. സ്റ്റെഫി ജെയിംസ് ലോബോ എന്നിവർ സംസാരിച്ചു. രാവിലെ ധന്വന്തരീ പൂജയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറിൽ ഡോ. രവിശങ്കർ പെർവാജ്, ഡോ. എം.കെ. ജിതേഷ്, ഡോ. എസ്. സിനികുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.