കൊല്ലം: മരുത്തടി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹ യജ്ഞം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ എം. വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അഖിലഭാരത ശ്രീമദ് ഭാഗവത സത്ര സമിതി ഉപാദ്ധ്യക്ഷൻ സ്വാമി നാരായണ ഗ്രന്ഥ സമർപ്പണവും ക്ഷേത്രം തന്ത്രി വി.പി. ഉണ്ണിക്കൃഷ്ണൻ വിഗ്രഹ പ്രതിഷ്ഠയും നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീഷ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ജൂലായ് 6ന് പ്രതിഷ്ഠാ വാർഷിക ആഘോഷങ്ങളോടെ യജ്ഞം സമാപിക്കും.