അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബിന്റെ 2019-20 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ മുൻ ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജി. സുഗതന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മുൻ ഗവർണർ ജി. സുരേന്ദ്രൻ സർവീസ് പ്രോജക്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റായി എം.ബി. തോമസ്, സെക്രട്ടറിയായി രാധാകൃഷ്ണൻ സി. പിള്ള, ട്രഷററായി ഡോ. ബൈജു പി. സാം എന്നിവർ സ്ഥാനമേറ്റു.