കൊല്ലം : കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെയുടെ പുനലൂർ കാർഷിക വിപണിയുടെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തന വിജയത്തിന് നേതൃത്വം നൽകിയ ശേഷം സ്ഥലം മാറിപ്പോകുന്ന ഡെപ്യൂട്ടി മാനേജർ ആർ. ഉഷസിന് യാത്ര അയപ്പ് നൽകി. എസ്.എച്ച്.ജി മണിയാർ, അഷ്ടമംഗലം ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഷീജാ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ആർ. ഉഷസിന് യാത്ര അയപ്പ് നൽകിയത്. വിപണിയുടെ പ്രസിഡന്റ് സുരേന്ദ്രൻ, കർഷകരായ ദയാനന്ദൻ, സുധാകരൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.