എഴുകോൺ: ഇടയ്ക്കിടം നാരായണവിലാസം പുത്തൻ വീട്ടിൽ എം. ഭാസ്ക്കരപിള്ള (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വസുമതിഅമ്മ. മക്കൾ: അംബികാദേവി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ), അജിതാകുമാരി (എച്ച്.എം ഗവ.എൽ.പി.എസ് കുഴിമതിക്കാട്), അനിത, ആശ (ഗവ. യു.പി.എസ് നേമം). മരുമക്കൾ: എ. ശശിധരൻപിള്ള (റിട്ട. പ്രിൻസിപ്പൽ കൺകോർഡിയ ഹയർ സെക്കൻഡറി സ്കൂൾ പേരൂർകട), മുരളീധരൻപിള്ള (റിട്ട. ബി.പി.ഒ വെളിയം), ജി. രവീന്ദ്രൻപിള്ള, അശോക കുമാർ (സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ പി.എ).