nagar
എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ തെക്കേവിള റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. ഭുവനചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ഇരവിപുരം: തെക്കേവിള സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ഇരവിപുരം റെയിവേ സ്റ്റേഷന്റെ പ്ലാറ്റഫോം ഉയർത്തുന്നതിനും റെയിൽവേ റൂഫിന്റെ നീളം കൂട്ടുന്നതിനെയും സംബന്ധിച്ച് റെയിൽവേയിൽ നിന്ന് കിട്ടിയ കത്തിന്റെ പകർപ്പ് അസോ. ഭാരവാഹികൾ എം.പിക്ക് നൽകി. തുടർനടപടികൾ വേഗത്തിലാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് അഭ്യർത്ഥിച്ചു.

അസോസിയേഷൻ പ്രസിഡന്റ് എൻ. ഭുവനചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ഐ. ജോർജ്, ജനറൽ സെക്രട്ടറി എസ്. ബിജു, ഡെപ്യൂട്ടി സെക്രട്ടറി തങ്കമ്മ ടീച്ചർ, അഡ്വൈസർ ഗിരീഷ്ചന്ദ്രൻ നായർ, എക്സി. മെമ്പർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.