കൊല്ലം: റോട്ടറി ക്ലബ് ഓഫ് കൊല്ലം റസിഡൻസിയുടെ സ്നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി ആദിച്ചനല്ലൂർ സ്വദേശി ചന്ദ്രമതി അമ്മയ്‌ക്ക് വീട് നിർമ്മിച്ച് നൽകി. ഡിസ്ട്രിക്‌ട് ഗവർണർ ഇ.കെ. ലൂക്ക് വീടിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചുമഠം ജവാദ് ഹുസൈൻ, അസി. ഗവർണ്ണർ എൻ. പത്മകുമാർ, കെ.ബി. രഘുനാഥ്, ബാലകൃഷ്‌ണൻനായർ, ചന്ദ്രബാബു, ആദിക്കാട് മധു, ബിജു ചന്ദ്രൻ, എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.