കൊല്ലം: വേണ്ടത്ര പഠനങ്ങളില്ലാതെ സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കൻ ശ്രമിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ, നേതാക്കളായ ബി. ജയചന്ദ്രൻപിള്ള, സുരേന്ദ്രനാഥ്, ടി.എ. സുരേഷ് കുമാർ, പരവൂർ സജീബ്, എസ്. ജയ, വൈ. നാസറുദ്ദീൻ, പി.എ. സജിമോൻ തുടങ്ങിയവർ സംസാരിച്ചു.