ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ശാസ്ത്രീയ കാർപ്പ് മത്സ്യ കൃഷി പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. ബിന്ദുസുനിൽ, മധുസൂധനൻ പിള്ള, ഉല്ലാസ്കൃഷ്ണൻ, ജി. പ്രേമചന്ദ്രൻ ആശാൻ, കെ.പി. അനിലകുമാരി, ജോസ്ബിൻ തുടങ്ങിയവർ സംസാരിച്ചു.