sndp
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിൻ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ, പത്തനാപുരം യൂണിയൻ സെക്രട്ടറി ബിജു, പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു, യോഗം ഡയറക്ടർ കെ. സുഭാഷ് ബാബു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, ജി. ബൈജു, ബി. ചന്ദ്രബാബു, സി.പി. തുളസീധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഏരൂർ സുനിൽ തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. 15,9151000 രൂപ വരവും 15,9151000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. യൂണിയൻ ഭാരവാഹികളായി ഔദ്യോഗിക പാനലിൽ നിന്ന് ടി.കെ. സുന്ദരേശൻ (പ്രസിഡന്റ്), എ.ജെ. പ്രതീപ് (വൈസ് പ്രസിഡന്റ്), ആർ. ഹരിദാസ് (യൂണിയൻ സെക്രട്ടറി) വനജ വിദ്യാധരൻ, എൻ. സതീഷ്‌കുമാർ, ജി. ബൈജു (‌ഡയറക്ടർ ബോർഡ് അംഗങ്ങൾ), എസ്. സദാനന്ദൻ, ബി. ശശിധരൻ, കെ.വി. സുഭാഷ്ബാബു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തതായി യോഗം അസി. സെക്രട്ടറിയും വരണാധികാരിയുമായ ടി.പി. സുന്ദരേശൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് ശാഖാ യോഗം പ്രവർത്തകർ വൻ സ്വീകരണവും നൽകി.